Breaking News
ഹീറോയായി മാത്രമല്ല പാട്ടുകാരനായും തിളങ്ങാൻ സൂര്യ ഒപ്പം ശ്രിയ ശരണും. വൈറലായി 'റെട്രോ'യിലെ ഗാനം. | കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിച്ചത് 109 ചാക്ക് ലഹരി ഉൽപ്പന്നങ്ങൾ. വാഹനം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. | ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവിൻ്റെ വീട്ടിലെത്തിക്കില്ല; സംസ്കാരം സ്വന്തം നാട്ടിലെ പള്ളിയിൽ | യുക്രൈനും റഷ്യക്കും ട്രംപിന്റെ മുന്നറിയിപ്പ്; ഇനി അധികം ദിവസമില്ല, അമേരിക്ക മധ്യസ്ഥത ഉപേക്ഷിക്കും! | അമേരിക്ക റദ്ദാക്കിയ സ്റ്റുഡന്റ് വിസകളിൽ 'പകുതി ഇന്ത്യൻ വിദ്യാർത്ഥികളുടേതെന്ന് റിപ്പോർട്ട് | 2000 രൂപയ്ക്ക് മുകളിൽ യുപിഎ ഇടപാടുകൾക്ക് ജിഎസ്ടി എന്ന പ്രചരണം തള്ളി ധനമന്ത്രാലയം |

Editorial

കേരളത്തിലെ മഴ ഇടയ്ക്കിടെ രൗദ്രഭാവം കാണിക്കുന്നതു.

വെബ് ഡെസ്ക്
May 30, 2024, 1:11 p.m.
displaying all the content detail images
    കുറഞ്ഞ സമയംകെ‍ാണ്ടു കൂടുതൽ മഴ പെയ്താൽ എന്തുണ്ടാവുമെന്ന് ഇനിയും നമുക്കാരും പറഞ്ഞുതരേണ്ട കാര്യമില്ല. ഒരൊറ്റ കനത്ത മഴയ്ക്കുപോലും തോൽപിക്കാവുന്ന അവസ്ഥയിലേക്കു നമ്മുടെ പല നഗരങ്ങളും എത്തിച്ചേർന്നതു പുതിയ വാർത്തയുമല്ല. കെ‍ാച്ചിയും തിരുവനന്തപുരവുമടക്കമുള്ള വലിയ നഗരങ്ങളെ മഴ തോൽപിച്ചുകെ‍ാണ്ടിരിക്കുന്നതും ജനം നരകയാതന അനുഭവിക്കുന്നതും സമീപകാലത്തായി പലപ്പോഴും കേരളം കണ്ടതാണ്. എന്നിട്ടും നാം പഠിക്കാത്തതെന്ത് എന്ന ചോദ്യത്തിനുമാത്രമാണ് ഇനി പ്രസക്തി. കാരണം, മഴവെള്ളം ഒഴുകിപ്പോകാൻ ഫലപ്രദമായ സംവിധാനമുണ്ടെങ്കിലേ നഗരങ്ങൾക്കു വെള്ളക്കെട്ടിൽനിന്നു മോചനമുള്ളൂ എന്ന അടിസ്ഥാനപാഠം മറന്നതിന്റെ കഠിനശിക്ഷയാണു നാം അനുഭവിക്കുന്നത്. കെ‍ാച്ചി നഗരമപ്പാടെ വെള്ളക്കെട്ടിലാവുന്നത് പ്രത്യേകിച്ചെ‍ാന്നും ചെയ്യാതെ കണ്ടിരുന്ന അധികൃതരുടെ നിസ്സംഗത കൂടിയായപ്പോൾ ഇത്തവണ ദുരന്തം പൂർത്തിയാവുകയും ചെയ്തു. ചെ‌ാവ്വാഴ്ച പെയ്ത കനത്തമഴയിൽ സംസ്ഥാനത്തെ തെക്കൻ ജില്ലകളിലും എറണാകുളത്തുമുണ്ടായ വെള്ളക്കെട്ടിലാണു ജനം കെ‍ാടുംദുരിതത്തിലായത്. രാവിലെ രണ്ടു മണിക്കൂറോളം നിർത്താതെ പെയ്ത മഴയിൽ കൊച്ചിയും പരിസരപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങുകയായിരുന്നു. കളമശേരിയിൽ മേഘവിസ്ഫോടനത്തിനു സമാനമായ മഴയാണു പെയ്തത്. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും കാര്യമായ നാശനഷ്ടങ്ങളുമുണ്ടായി. തിരുവനന്തപുരം നഗരമടക്കം വെള്ളക്കെട്ടിന്റെ കാഠിന്യം അനുഭവിച്ചു. കനത്ത മഴയിൽ ഇന്നലെയും കെ‍ാച്ചി, തിരുവനന്തപുരം നഗരങ്ങളിലുണ്ടായ വെള്ളക്കെട്ടിൽ ജനം വലഞ്ഞു.കേരളത്തിലെ മഴ ഇടയ്ക്കിടെ രൗദ്രഭാവം കാണിക്കുന്നതും അതിന്റെ വിനാശഫലങ്ങൾ നാം അനുഭവിക്കേണ്ടിവരുന്നതും അതീവ ഗൗരവത്തോടെവേണം കാണേണ്ടതെന്നു വീണ്ടും ഓർമിപ്പിക്കുന്നതായി ഈ കെ‍ാടുംമഴക്കലി. തോടുകളിലും കാനകളിലും നീരൊഴുക്കിനുള്ള തടസ്സം, റോഡുകളുടെ ഇരുവശവും അടച്ചുകെട്ടിയുള്ള മതിൽനിർമാണം, ഡ്രെയ്നേജ് സംവിധാനത്തിന്റെ പോരായ്മ, പരിസ്ഥിതിയെ പാടേ അവഗണിച്ചുള്ള കെട്ടിടനിർമാണം, നദീതടങ്ങളിലടക്കം ഒഴുക്കു തടസ്സപ്പെടുത്തിയുള്ള കോൺക്രീറ്റ് നിർമിതികൾ തുടങ്ങിയവ വലിയ നഗരങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളാണ്. നഗരങ്ങളിലെ പ്രധാന തോടുകൾ, നദികൾ എന്നിവയിലെ നീരൊഴുക്ക് സുഗമമാക്കാൻ കൃത്യമായ സംരക്ഷണ നടപടികൾ, സമഗ്രമായ മാസ്റ്റർ പ്ലാനുകൾ, ഓടകളുടെ ശുചീകരണം, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങളുടെ കൃത്യമായ സംസ്കരണം തുടങ്ങിയ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിക്കൂടാ.
    None
image of first ad image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks