ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം.ചില ചിത്രങ്ങൾ ഒരു മുഹൂർത്തത്തെ പിടിച്ചെടുക്കുക മാത്രമല്ല ചെയ്യുന്നത്. അത് ചിലപ്പോൾ കാലത്തെ നിർവചിച്ചേക്കാം. ഫോട്ടോഗ്രഫി കേവലം ചിത്രങ്ങൾ പകർത്തുന്ന ഒരു പ്രക്രിയ മാത്രമല്ല. അത് ഒരേ സമയം കലയും ആശയവിനിമയത്തിനുള്ള ശക്തമായ മാധ്യവുമാണ്. യുദ്ധങ്ങൾ, പ്രകൃതിദുരന്തങ്ങൾ, പ്രധാന സംഭവങ്ങൾ തുടങ്ങി പല ചരിത്രനിമിഷങ്ങളെയും ഫോട്ടോകളിലൂടെയാണ് ലോകം കണ്ടത്.