മാനന്തവാടി: തലപ്പുഴ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘത്തെ തലപ്പുഴ പൊലീസും മാനന്തവാടി ഡിവൈ.എസ്.പിയുടെ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. ഇക്കഴിഞ്ഞ ദിവസം രാത്രി തവിഞ്ഞാല്‍ യവനാര്‍കുളത്തെ താമസക്കാരില്ലാത്ത ഒരു വീട്ടില്‍ വെച്ചായിരുന്നു ചീട്ടുകളി. കളിക്കാന്‍ ഉപയോഗിച്ച 44 ചീട്ടുകളും, 1,31,950 രൂപയും കസ്റ്റഡിയിലെടുത്തു.