Breaking News
‘സംസ്ഥാനത്തെ KSRTC ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും, ’: മന്ത്രി കെ ബി ഗണേഷ് കുമാർ | യുവാവിന്റെ ആത്മഹത്യാ ശ്രമം; കൊച്ചി മെട്രോ പാലത്തിൽ നിന്നും റോഡിലേക്ക് ചാടി ഗുരുതര പരുക്ക് | പട്ടണക്കാട് സ്‌കൂളിലെ മുപ്പതോളം വിദ്യാർത്ഥികൾക്ക് ഡെസ്കിൽ നിന്ന് പ്രാണികൾ കടിച്ചതിനെ തുടർന്ന് അലർജി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു | ജമ്മു കശ്മീരിൽ CRPF ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് ജവാന്മാർ മരിച്ചു | ’51 ഡോക്ട‍മാർ, 1800ഓളം എഞ്ചിനീയർമാർ, അഗരം ഇന്ന് 6000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുന്നു’; സൂര്യയെ അഭിനന്ദിച്ച് കെ കെ ശൈലജ | ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി: ‘രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല; കര്‍ഷകര്‍ക്കായി എന്ത് പ്രത്യാഘാതവും നേരിടും’ | ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സൈന്യത്തിന്റെ സംരക്ഷണയില്‍ സുരക്ഷിതര്‍ എന്ന് ബന്ധുക്കളെ അറിയിച്ചു; |
More

Cinema

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരണവുമായി നിർമാതാകൾ.

വെബ് ഡെസ്ക്
July 9, 2025, 12:47 p.m.
displaying all the content detail images
    ജാനകി എന്ന് വിളിക്കുന്ന സിൻ മ്യുട്ട് ചെയ്യാൻ തയ്യാർ എന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന ടൈറ്റിൽ പേര് മാറ്റാമെന്നും നിർമാതാക്കൾ പറഞ്ഞു. ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും. രണ്ട് സ്ഥലങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. എഡിറ്റ് ചെയ്ത സിനിമയുടെ സർട്ടിഫിക്കറ്റ് 3 ദിവസത്തിനുള്ളിൽ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിറ്റ്‌ ചെയ്ത സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് – മൂന്ന് ദിവസത്തിൽ നൽകണമെന്നും കോടതി പറഞ്ഞു. അടുത്ത ആഴ്ച കേസ് പരിഗണിക്കും.
    സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നും വ്യക്തമാക്കി. രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും .
image of first ad image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks