2014 ൽ പുറത്തിറങ്ങിയ കത്തി എന്ന ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധും വിജയ്യും ആദ്യം ഒന്നിച്ചത്. എആർ മുരുഗദോസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ബോക്സോഫീസിലും വൻ വിജയമായി മാറി.
ചിത്രത്തിലെ 'സെൽഫി പുള്ള...' എന്ന ഗാനവും അന്ന് തരംഗമായി മാറി. സിനിമാ പ്രേക്ഷകരും ആരാധകരുമെല്ലാം അനിരുദ്ധിനെ പ്രശംസകൾ കൊണ്ട് മൂടി. സിനിമയും പാട്ടും ഹിറ്റായി മാറിയതോടെ അനിരുദ്ധിനെ തേടി ദളപതിയുടെ ഒരു സ്പെഷ്യൽ സമ്മാനവുമെത്തി. കത്തിയുടെ വിജയം ആഘോഷിക്കുന്ന വേളയിൽ ഒരു പിയാനോയാണ് വിജയ് അനിരുദ്ധിന് സമ്മാനമായി നൽകിയത്.
   
വിജയ്ക്കൊപ്പം അനിരുദ്ധ് രവിചന്ദർഇൻസ്റ്റഗ്രാം
മുൻപ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ ഈ ദളപതി വിജയ് സമ്മാനിച്ച ക്ലാസിക് ബ്ലാക് പിയാനോയെക്കുറിച്ച് അനിരുദ്ധ് സംസാരിച്ചിരുന്നു. ഈ പിയാനോയ്ക്ക് അനിരുദ്ധിന്റെ സ്റ്റുഡിയോയിൽ മാത്രമല്ല ഹൃദയത്തിലും സ്ഥാനമുണ്ട്. താൻ ചെയ്യുന്ന ഓരോ പുതിയ കമ്പോസിഷനുകളും ഈ പിയാനോയിൽ നിന്നാണ് തുടങ്ങുന്നതെന്നും അനിരുദ്ധ് വെളിപ്പെടുത്തിയിരുന്നു.