ഉയർന്ന രക്തസമ്മർദം ഇന്ന് ആഗോള പൊതു ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. ലോകത്ത് ജനസംഖ്യയുടെ ഏതാണ്ട് 128 കോടിയിലധികം ആളുകളിൽ ഉയർന്ന രക്തസമ്മർദം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്, എന്നാൽ ഇതിൽ പകുതി ആളുകൾക്കും തങ്ങൾക്ക് ഉയർന്ന രക്തസമ്മർദം ഉള്ളതായി അറിയില്ല. ഇത് പലതരത്തിലുള്ള ആരോഗ്യ സങ്കീർണതകൾക്കും കാരണമാകുന്നു. ഹൃദയം, കരൾ പോലുള്ള പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ഉയർന്ന രക്തസമ്മർദം ബാധിക്കുന്നു.
രക്ത സമ്മർദത്തിന്റെ സാധാരണ നിലയായ 120/80 mm.Hg എന്ന നിലയിൽ നിന്ന് രക്ത സമ്മർദം ഉയരുമ്പോൾ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. തലകറക്കം, കടുത്ത തലവേദന, നെഞ്ചു വേദന, ഹൃദയമിടിപ്പ് ഉയരൽ തുടങ്ങിയവയാണ് അത്. ഇതിനുപുറമേ കാഴ്ച പ്രശ്നം, മൂക്കിൽ നിന്ന് രക്തമൊഴുക്ക്, ശ്വസിക്കാൻ ബുദ്ധിമുട്ട്, ചെവിയിൽ മുഴക്കം, ഉറങ്ങാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, ക്ഷീണം, വിറയൽ തുടങ്ങിയ ലക്ഷണങ്ങളും രക്ത സമ്മർദം ഉയരുന്നതിന്റെ ഭാഗമായി ശരീരം പ്രകടിപ്പിക്കാറുണ്ട്.
    ഉയർന്ന രക്തസമ്മർദം വരുതിയിലാക്കാൻ ദൈനംദിനം സ്വീകരിക്കാവുന്ന 5 സംപിൾ ടെക്നിക്കുകൾ ഇതാ: പൊണ്ണത്തടി രക്തസമ്മര്ദം ഉയരാനുള്ള ഒരു ഘടകമാണ്. ചെറിയ അളവിൽ പോലും ശരീരഭാരം കുറയ്ക്കുന്നത് രക്തസമ്മർദത്തിൽ മാറ്റം ഉണ്ടാക്കും.ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീൻ, കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദത്തെ നിയന്ത്രിക്കാൻ സഹായിക്കും.പ്രായമാകുന്തോറും പേശികളുടെ അളവ് ക്രമാനുഗതമായി കുറയുന്നു.വേയ്റ്റ് ലിഫ്റ്റിങ്, പുഷ്-അപ്പുകൾ പോലുള്ള ശക്തി പരിശീലന വ്യായാമങ്ങൾ ആഴ്ചയിൽ രണ്ടുതവണ ഉൾപ്പെടുത്തുന്നതും ഗുണം ചെയ്യും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തക്കുഴലുകളുടെ പ്രവർത്തനം സുഖമമാക്കാനും ഇത് സഹായിക്കും.പ്രതീകാത്മക ചിത്രംപുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ ഹൃദയത്തിന്റെ ആരോഗ്യം മോശമാക്കാനും രക്തസമ്മർദം ഉയരാനും കാരണമാകും.