തനിക്ക് ജാഡയാണെന്നും വലിയ തുക പ്രതിഫലമായി വാങ്ങുന്നുവെന്നുമെല്ലാം തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. അതിന്റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും പ്രിയ വാര്യര്‍ പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രിയ മനസ് തുറന്നത്.
''ആദ്യ സിനിമ മുതല്‍ എന്നെക്കുറിച്ച് ഒരുപാട് തെറ്റിധാരണകളുണ്ട്. ആരാണ് ഇതിനൊക്കെ പിന്നിലെന്ന് അറിയില്ല. പലതും കേട്ടതായിപ്പോലും ഭാവിക്കാറില്ല.പക്ഷെ ചിലതു നമ്മുടെ കരിയറിനെ ഇല്ലാതെയാക്കുന്നു. പൊതുവേ കേട്ടു വരുന്ന കമന്റാണ് ഭയങ്കര ജാഡയാണ് എന്നുള്ളത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല. ആരോടും ഇടിച്ചു കയറി സംസാരിക്കുന്ന ആളല്ല ഞാന്‍. ഒരുപക്ഷെ അതാകാം. വളരെ വലിയ തുകയാണ് പ്രതിഫലമായി വാങ്ങുക എന്നൊരു കഥ കുറച്ചധികം നാളായിട്ടുണ്ടത്രേ. പക്ഷെ ഈയ്യടുത്താണ് അറിയുന്നത്.'' താരം പറയുന്നു.
   
എന്തുകൊണ്ടാണ് ആളുകള്‍ തന്നെക്കുറിച്ച് അങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും പ്രിയ വാര്യര്‍ പറയുന്നു. ഒരിക്കലൊരു സംവിധായകനുമായി സംസാരിച്ചപ്പോഴാണ് തന്റെ പ്രതിഫലത്തെക്കുറിച്ച് സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണ മനസിലായതെന്നും പ്രിയ വാര്യര്‍ പറയുന്നുണ്ട്.