സ്ഥാനമൊഴിഞ്ഞ ലൂസിയാനോ സ്പല്ലെറ്റിക്ക് പകരമാണ് ഗട്ടുസോ സ്ഥാനമേല്‍ക്കുന്നത്. 2006ല്‍ ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ടീം അംഗമായിരുന്നു ഗട്ടുസോ. ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന് ഗട്ടുസോയുടെ നിയമനം സ്ഥിരീകരിച്ചു.
2023ലാണ് സ്പല്ലെറ്റി ഇറ്റലി ടീമിന്റെ പരിശീലകനായത്. മൂന്ന് വര്‍ഷ കരാറിലായിരുന്നു നിയമനം. യൂറോ കപ്പ് 2024ല്‍ ടീമിനു മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.
    പിന്നാലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ നോര്‍വേയോടു 3-0ത്തിന്റെ നാണംകെട്ട തോല്‍വിയും ഏറ്റുവാങ്ങി. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ രണ്ടാം മത്സരത്തില്‍ മോള്‍ഡോവയ്ക്കെതിരെ ഇറ്റലി 2-0ത്തിനു വിജയം സ്വന്തമാക്കി. പിന്നാലെ സ്പല്ലെറ്റി രാജി വയ്ക്കുകയായിരുന്നു.