അവരുടെ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമാണ് സെഞ്ച്വറി നേടി ടീമിനു വലിയ പ്രതീക്ഷകള്‍ നല്‍കിയത്.
ചരിത്ര വിജയത്തിന്റെ വക്കിലാണ് ദക്ഷിണാഫ്രിക്ക നില്‍ക്കുന്നത്. 27 വര്‍ഷത്തെ ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പ് തീരുമെന്ന പ്രതീക്ഷയിലാണ് അവര്‍. നിലവില്‍ 110 റണ്‍സുമായി മാര്‍ക്രം ക്രീസില്‍ തുടരുന്നു.
    ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 282 റണ്‍സാണ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ഓസീസ് 207 റണ്‍സിന് ഓള്‍ഔട്ടായി. 136 പന്തുകള്‍ നേരിട്ട് 58 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രതിരോധമാണ് ഓസീസിനെ ലോര്‍ഡ്സ് പിച്ചില്‍ മികച്ച ലീഡിലേക്ക് നയിച്ചത്. അവസാന വിക്കറ്റില്‍ ജോഷ് ഹെയ്സല്‍വുഡിനെ കൂട്ടുപിടിച്ച് സ്റ്റാര്‍ക്ക് 59 റണ്‍സ് ചേര്‍ത്തത് നിര്‍ണായകമായി.