സിനിമാ ലോകം കാത്തിരിക്കുകയാണ് മഹേഷ് ബാബു-എസ്എസ് രാജമൗലി കൂട്ടുകെട്ടില്‍ പിറക്കുന്ന സിനിമയ്ക്കായി. ഗ്ലോബല്‍ ഐക്കണ്‍ ആയ പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ നായിക. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യന്‍ സിനിമയിലേക്ക് തിരികെ വരുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇപ്പോഴിതാ മറ്റൊരു വലിയ താരവും ചിത്രത്തിലേക്ക് എത്തിയിരിക്കുകയാണ്.
തമിഴിലും ഹിന്ദിയിലുമെല്ലാം മുന്‍നിര താരമായ ആര് മാധവനും (R Madhavan) രാജമൗലി ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
    ദേശീയ മാധ്യമമായ മണി കണ്ട്രോള് ആണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഉടനെ തന്നെ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം ബോളിവുഡിലും തമിഴിലുമൊക്കെയായി തിരക്കിലാണ് ആര് മാധവന്. ഹിന്ദി ചിത്രം കേസരി ചാപ്റ്റര്‍ 2 ആണ് മാധവന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴ് ചിത്രം അദിഷ്ടശാലി, ഹിന്ദി ചിത്രങ്ങളായ ദുരന്ദര്‍, ആപ് ജൈസ കോയ് എന്നിവയാണ് അണിയറയിലുള്ള സിനിമകള്‍.