സെക്രട്ടറി എ ശങ്കര്‍, ട്രഷറര്‍ ഇ സ് ജയറാം എന്നിവരാണ് രാജി വച്ചത്. ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് വ്യക്തമാക്കിയാണ് ഇരുവരും രാജി സമര്‍പ്പിച്ചത്.ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലൂടെയാണ് ഇരുവരും തീരുമാനം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച കെഎസ്സിഎ പ്രസിഡന്റിന് രാജി സമര്‍പ്പിച്ചതായും ശങ്കറും ശ്രീറാമും പത്രക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ രാജി വാര്‍ത്ത കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് സ്ഥിരീകരിച്ചിട്ടില്ല.
   
ജൂണ്‍ മൂന്നിന് നടന്ന ഐപിഎല്‍ ഫൈനല്‍ മത്സരത്തിന് പിന്നാലെ നാലാം തീയതി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച വിജയാഘോഷമാണ് ദുരന്തത്തില്‍ കലാശിച്ചത്. താരങ്ങളെ കാത്തുനിന്ന ആരാധകര്‍ക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.