മൂൺവാക്ക് (Moonwalk) സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിൽ വൈകാരിക പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി. ആദ്യ വാരം 140 തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം രണ്ടാം വാരത്തിലേക്ക് എത്തിയപ്പോള്‍ കേരളത്തില്‍ 12 തിയറ്ററുകളില്‍ മാത്രമായി ചുരുങ്ങി.മലയാള ചലച്ചിത്ര മേഖലയിലെ പ്രതിസന്ധിക്കെതിരെ ഇതിലും വലിയ പോരാട്ടമുണ്ടോ. സബാഷ്. ആദ്യ ആഴ്ച- 140 തിയറ്ററുകള്‍. രണ്ടാം ആഴ്ച 12 തിയറ്ററുകള്‍.
    മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എകെ ആണ് സംവിധാനം ചെയ്യുന്നത്.
മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂർണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്. 1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നവാഗതരായ നൂറിൽപ്പരം അഭിനേതാക്കളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തിയത്.