Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Sports

ഐപിഎൽ കിരീടം റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു.

വെബ് ഡെസ്ക്
June 4, 2025, 10:38 a.m.
displaying all the content detail images
    ഫൈനലിൽ പഞ്ചാബിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് ബെം​ഗളൂരുവിന്റെ കിരീട ധാരണം. പതിനെട്ട് വർഷത്തെ നീണ്ടകാത്തിരിപ്പിനൊടുവിലാണ് കൊഹ്ലിയ്ക്ക് കപ്പ് ലഭിക്കുന്നത്. പഞ്ചാബിനായി ശശാങ്ക് സിങ് നടത്തിയ ഒറ്റയാൻ‌ പോരാട്ടം വിഫലമായി. പഞ്ചാബിന് ജയപ്രതീക്ഷ നൽകുന്ന പ്രകടനമായിരുന്നു ശശാങ്ക് സിങ് പുറത്തെടുത്തത്. ബെംഗളൂരു ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ ആയുള്ളൂ. ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. എന്നാൽ വിക്കറ്റുകൾ‌ വീണുകൊണ്ടിരുന്നത് പഞ്ചാബിന് തിരിച്ചടിയായി.
    മത്സരവിജയത്തിന് ശേഷം വികാരഭരിതനായ വിരാട് കോഹ്ലി മുട്ടുകുത്തി നിന്ന് കണ്ണീരോടെ പറഞ്ഞത്, കഴിഞ്ഞ 18 വര്‍ഷമായി ഐപിഎല്‍ കിരീടത്തിനായി താന്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നും ടൂര്‍ണമെന്റ് ജയിക്കുന്നത് കളിക്കാര്‍ക്ക് എത്രമാത്രം അര്‍ത്ഥവത്താണെന്നുമാണെന്ന് റിക്കി പോണ്ടിങ് പറഞ്ഞു. 'അവസാന ഓവറില്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും, അദ്ദേഹം കണ്ണുനീര്‍ പൊഴിക്കുന്നത്, കളിക്കാരെ സംബന്ധിച്ച് എത്രമാത്രം അര്‍ത്ഥവത്താണെന്നാണ് അത് കാണിക്കുന്നത്. എല്ലാവര്‍ക്കും അതാണ് വേണ്ടത്'-ഫൈനലിന് ശേഷം പോണ്ടിങ് മാധ്യമങ്ങളോട് പറഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെത് ഭേദപ്പെട്ട തുടക്കമായിരുന്നു. മായങ്കിന്റെ വെടിക്കെട്ടിൽ ടീം മികച്ച സ്കോറിൽ തുടക്കത്തിലെത്തി. നായകൻ രജത് പാട്ടിദാറാണ് പിന്നീട് ആർസിബിയെ കരകയറ്റാനിറങ്ങിയത്. അഞ്ചാം വിക്കറ്റിൽ ജിതേഷ് ശർമയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്‌കോർ 170-കടന്നു. ഒടുക്കം നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു 190 റൺസെടുത്തു.
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks