മുന്‍ ലോക ചെസ് ചാംപ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനെ നിലവിലെ ലോക ചാംപ്യനും ഇന്ത്യന്‍ താരവുമായ ഡി ഗുകേഷ് പരാജയപ്പെടുത്തിയിരുന്നു (D Gukesh- Magnus Carlsen). അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ നിരാശയില്‍ മത്സരം കഴിഞ്ഞ ഉടനെ കാള്സന് ചെസ് ബോര്‍ഡ് വച്ച മേശയില്‍ അടിച്ച് തന്റെ ദേഷ്യം തീര്‍ത്തത് വലിയ വിവാദമായി.
    നേര്‍വെ ചെസ് പോരാട്ടത്തിന്റെ ആറാം റൗണ്ടിലാണ് ഗുകേഷ് കാള്‍സനെ വീഴ്ത്തിയത്. പിന്നാലെയാണ് താരത്തിന്റെ അപ്രതീക്ഷിത പെരുമാറ്റം. ടേബിളിലെ ശക്തമായ ഇടിയില്‍ ചില ചെസ് കരുക്കള്‍ താഴെ വീണതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ വിഡിയോ വൈറലായി മാറിയിരുന്നു.
മത്സരത്തില്‍ തുടക്കം മുതല്‍ കാള്‍സനു തന്നെയായിരുന്നു ആധിപത്യവും. എന്നാല്‍ എതിരാളിയുടെ അപ്രതീക്ഷിത പിഴവ് മുതലെടുക്കാനുള്ള ഗുകേഷിന്റെ സവിശേഷ ശ്രദ്ധ ലോക ഒന്നാം നമ്പര്‍ താരത്തിന്റെ കണക്കുകൂട്ടല്‍ അപ്പാടെ തെറ്റിച്ചു.