Breaking News
ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രം | പങ്കെടുക്കാനായതിൽ സന്തോഷം'; ആ​ഗോള അയ്യപ്പസം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ | ഡി. ശിൽപ ഐപിഎസിനെ കര്‍ണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ | ഇന്ത്യ അമേരിക്ക വ്യാപാര കരാർ ചർച്ച; വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വാഷിംഗ്ടണിലേക്ക് | ഓപ്പറേഷൻ സിന്ദൂർ എഫക്ട്; താവളം മാറ്റി പാക് ഭീകര സംഘടനകൾ | തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് നിയമനം തീരുമാനം നീളുന്നു | വിജയുടെ സംസ്ഥാന പര്യടനം ഇന്ന് രണ്ടാം ദിവസത്തിൽ | കാട്ടുപന്നിയുടെ ഇറച്ചി വാങ്ങി കറി വച്ചു കഴിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു | പമ്പാ തീരത്ത് ഇന്ന് ആഗോള അയ്യപ്പ സംഗമം, മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും |
our news logo
Sept. 22, 2025
weather image

Health

രാജ്യത്ത് കൊവിഡ് കേസുകൾ നാലായിരത്തിലേക്ക്.

വെബ് ഡെസ്ക്
June 2, 2025, 10:04 a.m.
displaying all the content detail images
    രാജ്യത്ത് 3,961 ആക്ടീവ് കേസുകളാണ് ഉള്ളത്. 24 മണിക്കൂറിനിടെ രാജ്യത്ത് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 1,435 പേർ നിലവിൽ കൊവിഡ് ബാധിതരാണ്. 31 കൊവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയിൽ 483, മഹാരാഷ്ട്ര 506, ഗുജറാത്ത്‌ 338 കേസുകൾ എന്നിങ്ങനെയാണ് കണക്കുകൾ. കേരളം കൃത്യമായി കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് കേസുകൾ വർദ്ധിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കൊവിഡ് വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണ്. നിലവിലുള്ള വാക്‌സിനുകൾ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
    രാജ്യത്ത് ഇതുവരെ മരിച്ചവരെല്ലാം മറ്റു രോഗമുള്ളവരും പ്രായമായവരുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ദർ വ്യക്തമാക്കുന്നു. മറ്റു രോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks