Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

World

പുകവലിയുടെ കാല്‍പനികതയെ കൈവിടാന്‍ ഒരുങ്ങുകയാണ് ഫ്രാന്‍സ്

വെബ് ഡെസ്ക്
May 31, 2025, 1:15 p.m.
displaying all the content detail images
    ഫ്രാന്‍സില്‍, പുകവലി ഒരു ദുശ്ശീലമായിരുന്നില്ല മറിച്ച് ഉറച്ച നിലപാടുകളുടെയും പ്രണയങ്ങളുടെയും വിപ്ലവങ്ങളുടെയും പ്രതീകങ്ങളായിരുന്നു. ബീച്ചുകള്‍, പാര്‍ക്കുകള്‍, സ്‌കൂള്‍ പരിസരങ്ങള്‍ തുടങ്ങി പൊതു സ്ഥലങ്ങളില്‍ പുകവലിക്ക് നിരോധനം നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണം ജൂലൈ ഒന്ന് മുതല്‍ നടപ്പില്‍ വരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികള്‍ ഉള്ള മേഖലകള്‍ പുകവലി മുക്തമാക്കാനുള്ള നീക്കത്തിലാണ് തങ്ങളെന്ന് ഫ്രാന്‍സ് ആരോഗ്യമന്ത്രി കാതറിന്‍ വൗട്രിന്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സിലെ പുകവലിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് ശുദ്ധവായു ലഭിക്കാനുള്ള അവകാശത്തിന് മുന്നില്‍ അവസാനിക്കുകയാണ് എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. ഹൈസ്‌കൂള്‍ ഉള്‍പ്പെടെയുള്ള മേഖലയിലും നിയന്ത്രണം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കൂള്‍ കുട്ടികള്‍ പുകവലിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയുക എന്നതാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത് എന്നും വൗട്രിന്‍ വ്യക്തമാക്കുന്നു. അതായത്, ഫ്രഞ്ച് സിനിമകളിലെ ദൃശ്യങ്ങള്‍ ഇനി അനുകരിക്കാന്‍ ശ്രമിച്ചാല്‍ കനത്ത പിഴയൊടുക്കേണ്ടിവരുമെന്ന് സാരം.
    പുകവലി നിരോധനം ലംഘിക്കുന്നവര്‍ക്ക് 135 യൂറോ (13000 രൂപയിലധികം) പിഴ ചുമത്താനാണ് നീക്കം.കുട്ടികള്‍ ഉള്ള മേഖലകള്‍ പുകവലി മുക്തമാക്കാനുള്ള നീക്കത്തിലാണ് തങ്ങളെന്ന് ഫ്രാന്‍സ് ആരോഗ്യമന്ത്രി കാതറിന്‍ വൗട്രിന്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സിലെ പുകവലിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് ശുദ്ധവായു ലഭിക്കാനുള്ള അവകാശത്തിന് മുന്നില്‍ അവസാനിക്കുകയാണ് എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. ഹൈസ്‌കൂള്‍ ഉള്‍പ്പെടെയുള്ള മേഖലയിലും നിയന്ത്രണം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കൂള്‍ കുട്ടികള്‍ പുകവലിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയുക എന്നതാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത് എന്നും വൗട്രിന്‍ വ്യക്തമാക്കുന്നു. അതായത്, ഫ്രഞ്ച് സിനിമകളിലെ ദൃശ്യങ്ങള്‍ ഇനി അനുകരിക്കാന്‍ ശ്രമിച്ചാല്‍ കനത്ത പിഴയൊടുക്കേണ്ടിവരുമെന്ന് സാരം. പുകവലി നിരോധനം ലംഘിക്കുന്നവര്‍ക്ക് 135 യൂറോ (13000 രൂപയിലധികം) പിഴ ചുമത്താനാണ് നീക്കം.
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks