സൂപ്പർ താരം ലയണൽ മെസ്സിയുടെയും ലൂയിസ് സുവാരസിന്റെയും ഇരട്ട ഗോളുകളുടെ മികവിലാണ് മയാമിയുടെ വിജയം. മൊൺട്രിയാലിനെതിരായ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മെസ്സിയുടെയും സംഘത്തിന്റെയും വിജയം. കഴിഞ്ഞ നാല് മത്സരങ്ങളിൽ രണ്ടിൽ പരാജയവും രണ്ട് സമനിലയും നേടിയതിന് പിന്നാലെ വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇന്റർ മയാമി.
   
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമാണ് പിറന്നത്. സെർജിയോ ബുസ്കെറ്റ്സ് നൽകിയ അസിസ്റ്റിൽ ലയണൽ മെസ്സിയുടെ ഇടംകാൽ ഷോട്ടിൽ ഇന്റർ മയാമി മുന്നിലെത്തി. ആദ്യ പകുതിയിൽ ഒരു ഗോളിന് ലീഡ് ചെയ്യാനും മയാമിക്ക് കഴിഞ്ഞു.
രണ്ടാം പകുതിയിൽ 68-ാം മിനിറ്റിൽ മെസ്സിയും അസിസ്റ്റിലും 70-ാം മിനിറ്റിൽ മൊൺട്രിയാൽ പ്രതിരോധത്തിന്റെ പിഴവിലും ലൂയിസ് സുവാരസ് വല ചലിപ്പിച്ചു.