Breaking News
ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രം | പങ്കെടുക്കാനായതിൽ സന്തോഷം'; ആ​ഗോള അയ്യപ്പസം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ | ഡി. ശിൽപ ഐപിഎസിനെ കര്‍ണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ | ഇന്ത്യ അമേരിക്ക വ്യാപാര കരാർ ചർച്ച; വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വാഷിംഗ്ടണിലേക്ക് | ഓപ്പറേഷൻ സിന്ദൂർ എഫക്ട്; താവളം മാറ്റി പാക് ഭീകര സംഘടനകൾ | തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് നിയമനം തീരുമാനം നീളുന്നു | വിജയുടെ സംസ്ഥാന പര്യടനം ഇന്ന് രണ്ടാം ദിവസത്തിൽ | കാട്ടുപന്നിയുടെ ഇറച്ചി വാങ്ങി കറി വച്ചു കഴിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു | പമ്പാ തീരത്ത് ഇന്ന് ആഗോള അയ്യപ്പ സംഗമം, മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും |
our news logo
Sept. 22, 2025
weather image

World

കാമുകൻ ബന്ധം അവസാനിപ്പിച്ചതിന്റെ പേരിൽ 10,000 അടിയിലധികം ഉയരത്തിൽ നിന്ന് ചാടി ജീവനൊടുക്കി പ്രൊഫഷണല്‍ സ്കൈ ഡൈവര്‍.

വെബ് ഡെസ്ക്
May 28, 2025, 2:40 p.m.
displaying all the content detail images
    സ്കൈഡൈവിങ്ങില്‍ ഏറെ വൈധഗ്ധ്യം നേടിയിരുന്ന 32 കാരി ജേഡ് ഡമറെൽ ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ ജേഡ് കാമുകനുമായി വഴക്കിടുകയും ബന്ധം വേർപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് കാമുകൻ ബന്ധം വേർപ്പെടുത്തി എന്നതില്‍ സങ്കടം സഹിക്കവയ്യാതെ യുവതി പാരച്യൂട്ട് മനഃപൂർവം പ്രവര്‍ത്തിപ്പിക്കാതിരിക്കുകയായിരുന്നു. അതേസമയം ഇരുവരും എട്ട് മാസമായി പ്രണയത്തിലായിരുന്നുവെന്നും വേർപിരിക്കാനാവാത്തവണ്ണം അടുത്തിരുന്നുവെന്നും ഇവരുടെ സുഹൃത്ത് വ്യക്തമാക്കി. എയർഫീൽഡിനടുത്ത് ഒരു വീടെടുത്താണ് ഇവർ താമസിച്ചിരുന്നത് എന്നും സുഹൃത്ത് വ്യക്തമാക്കി.
    ജേഡിന്റെ മരണം ആദ്യം അപകടമരണമാണെന്ന് കരുതിയത് എങ്കിലും ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞതില്‍ മനംനൊന്താണ് ജേഡ് ജീവനൊടുക്കിയത് എന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം സിൽവർ സ്പൂണിന്റെ മാർക്കറ്റിംഗ് മാനേജരായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് നിസാനില്‍ ടെക്നീഷ്യനായി ജോലിചെയ്യുകയായിരുന്ന ബെന്നുമായി ജേഡ് പ്രണയത്തിലാകുന്നത്.
image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks