സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റുള്ള കമ്പനിയുടെ ആദ്യ ഫോണാണിത്. എഐ സവിശേഷതകള്‍, ഉയര്‍ന്ന റെസല്യൂഷന്‍ ഡിസ്പ്ലേ, ഫാസ്റ്റ് ചാര്‍ജിങ് എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള സ്പെസിഫിക്കേഷനുകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തിയത്.
   
റിയല്‍മി ജിടി 7 പ്രോ ഇന്ത്യയില്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. അടിസ്ഥാന 12GB + 256GB വേരിയന്റിന് 59,999 രൂപയും 16GB + 512GB വേരിയന്റിന് 65,999 രൂപയുമാണ് വില വരിക. ബാങ്ക് ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ഉപയോഗിച്ച് 3000 രൂപയുടെ കിഴിവ് നേടാം. ഫോണ്‍ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. മാര്‍സ് ഓറഞ്ച്, ഗാലക്സി ഗ്രേ.