ഇതുവരെ ഐപിഎല്‍ (IPL 2025) കിരീടം നേടാത്ത പഞ്ചാബ് കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകള്‍ ഇത്തവണ പ്ലേ ഓഫിലേക്ക് എത്തിയിട്ടുണ്ട്. ഇരു ടീമുകളുമായിരിക്കും ഫൈനലില്‍ നേര്‍ക്കുനേര്‍ വരികയെന്നു പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന് ഉത്തപ്പ.
    11 വര്‍ഷത്തിനു ശേഷമാണ് പഞ്ചാബ് പ്ലേ ഓഫിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് സ്വന്തമാക്കുന്നത്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമാണ്. അയ്യരേയും ഉത്തപ്പ പ്രശംസിച്ചു.
'ടൂര്‍ണമെന്റിന്റെ ശരിയായ ഘട്ടത്തില്‍ മികവിലേക്ക് എത്തുകയാണ് പ്രധാനം. പഞ്ചാബ് ആ വഴിയിലാണ് ഇപ്പോള്‍. തുടക്കത്തില്‍ അവര്‍ മികവ് പുലര്‍ത്തി.