ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകനായി നിയമിക്കപ്പെട്ട ശുഭ്മാന്‍ ഗില്ലിന് (Shubman Gill) ഉപദേശവുമായി മുന്‍ നായകനും ഇതിഹാസവുമായ സുനിൽ ഗാവസ്കർ. ക്യാപ്റ്റനെന്ന പദവി എളുപ്പമല്ലെന്നു ഗാവസ്കര്‍ ഓര്‍മിപ്പിക്കുന്നു. ഇന്ത്യന്‍ ടീമില്‍ അംഗമാകുന്നതു പോലെയല്ല ഇന്ത്യന്‍ ക്യാപ്റ്റനാകുന്നത്. അതിന്റേതായ സമ്മര്‍ദ്ദം ശരിക്കും ആ പദവിക്കുണ്ടെന്നു ഗാവസ്കര്‍ ഓര്‍മപ്പെടുത്തി.
    'നിങ്ങളൊരു ഇന്ത്യന്‍ ടീം താരമാണോ അപ്പോള്‍ സഹ താരങ്ങളുമായി സാധാരണ നിലയ്ക്കുള്ള ഇടപെടലുകള്‍ ധാരാളമാണ്. എന്നാല്‍ ഒരു നായകനെന്ന നിലയില്‍ നിങ്ങളുടെ സമീപനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പ്രകടനത്തേക്കാള്‍ പ്രധാന്യം ക്യപ്റ്റനെന്ന നിലയിലുള്ള പെരുമാറ്റത്തിനാണ്. സഹ താരങ്ങളുടെ ബഹുമാനം നേടാന്‍ തക്ക വിധത്തിലുള്ള തീരുമാനങ്ങളും നടപടികളും ക്യാപ്റ്റനെന്ന നിലയില്‍ സ്വീകരിക്കുന്നിടത്താണ് സ്ഥാനം വിജയിക്കുന്നത്'- ഗാവസ്കര്‍ വ്യക്തമാക്കി.