ബാധിക്കപ്പെട്ടാൽ നൂറുശതമാനം മരണം ഉറപ്പുള്ള അപൂർവം രോഗങ്ങളിൽ ഏറ്റവും സാധാരണമായ ഒന്നാണ് പേവിഷബാധ. എന്നാൽ കൃത്യമായ പ്രതിരോധ മാർഗത്തിലൂടെ ഏതാണ്ട് നൂറുശതമാനം വരെ പേവിഷബാധയെ ഭേദമാക്കാനാവും. റാബ്ഡോവിരഡെ എന്ന ജെനുസിൽ പെട്ട ലിസ വൈറസ് ആണ് മനുഷ്യരിലും മറ്റ് സസ്തനികളിലും പേവിഷബാധ ഉണ്ടാക്കുന്നത്.
റാബീസ് അഥവാ പേവിഷബാധയുള്ള മൃഗങ്ങളുടെ ഉമിനീരിൽ വൈറസ് ഉണ്ടാകും. ഇത് കടിയേൽക്കുമ്പോൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു.പേവിഷബാധയേറ്റ മൃഗങ്ങളുടെ നഖത്തിനടിയിലും വൈറസ് ഉണ്ടാകും. നമ്മുടെ തൊലിപ്പുറത്ത് പോറുകയോ മാന്തുകയോ ചെയ്യുന്നതിലൂടെ തുറന്ന മുറിവിലൂടോ വൈറസ് ശരീരത്തിൽ കടക്കാം.
    ഏകദേശം 20 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാം.
കടിച്ചാൽ പ്രതിരോധം മൂന്ന് രീതിയില്‍
സോപ്പും വെള്ളം ഉപയോഗിച്ചു കഴുകുക: പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയേറ്റാല്‍ ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് 10-20 മിനിറ്റ് നേരം നന്നായി കഴുകുക.ആശുപത്രിയില്‍ എത്തിയാല്‍ ആന്റി റാബീസ് വാക്സിൻ കുത്തിവെയ്പ്പ് എടുക്കണം. അവിടെ തീര്‍ന്നുവെന്ന് കരുതെരുത്. കടിയേറ്റ ശേഷമുള്ള മൂന്ന്, ഏഴ്, 14, 28 എന്നിങ്ങനെ ദിവസങ്ങള്‍ വ്യത്യാസത്തില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം.