പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 13എസ് ജൂണ്‍ അഞ്ചിന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വണ്‍പ്ലസ് 13ആറിനും വണ്‍പ്ലസ് 13നും ഇടയില്‍ സ്ഥാനം പിടിക്കാന്‍ ഇടയുള്ള ഒരു കോംപാക്ട് ഫ്ലാഗ്ഷിപ്പ് മോഡല്‍ ആകാനാണ് സാധ്യത. ഇതില്‍ Snapdragon 8 Elite ചിപ്സെറ്റ് ഉള്‍പ്പെടെ ചില ഉയര്‍ന്ന നിലവാരമുള്ള സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ ഫോണിന് ഏകദേശം 45000 രൂപ വില വരുമെന്നാണ് കരുതുന്നത്.
   
ഒതുക്കമുള്ള ഫോണില്‍ പുതിയ കാമറ മൊഡ്യൂള്‍ ആയിരിക്കാം അവതരിപ്പിക്കുക. ഡ്യുവല്‍ കാമറ സജ്ജീകരണത്തോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. പൊടി, ജല പ്രതിരോധത്തിനായി സ്മാര്‍ട്ട്ഫോണ്‍ IP68, IP69 റേറ്റിങ്ങും വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. 1.5K റെസല്യൂഷന്‍, 120Hz റിഫ്രഷ് റേറ്റ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.32 ഇഞ്ച് 8T LTPO AMOLED ഡിസ്പ്ലേയായിരിക്കാം ഫോണില്‍ ഉണ്ടാവുക.