രാത്രി ഏഴരയക്ക് ലഖ്നൌവിലാണ് മത്സരം. ടോപ് ടു ഫിനിഷ് പ്രതീക്ഷ നിലനിര്‍ത്താന്‍ ആര്‍സിബിക്ക് ജയം അനിവാര്യമാണ്.
മുന്‍പെപ്പോഴത്തേക്കാളും ഐപിഎല്‍ കിരീടം സ്വപ്നം കാണുന്നുണ്ട് ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. കയ്യിരിക്കുന്ന കളി കളഞ്ഞുകുളിക്കുന്ന പതിവ് രീതിക്ക് മാറ്റം വന്നു.
    അവസരത്തിനൊത്ത് ഉയരുന്ന ബാറ്റര്‍മാരും ചെണ്ടകളെന്ന ചീത്തപ്പേര് മാറ്റിയ ബൗളര്‍മാരും തുടങ്ങി ഇതുവരെയെല്ലാം ടീമിന് അനുകൂലമാണ്. കൂടുതല്‍ റിസ്ക്കെടുക്കാതെ ഫൈനല്‍ ഉറപ്പിക്കാനാണ് ഇനി ആര്‍സിബിയുടെ ശ്രമം.