മിസൈൽ പ്രതിരോധ സംവിധാനമായ അയേൺ ഡോം മാതൃകയിലുള്ള ഈ സംവിധാനം എത്രയും വേഗം പ്രവർത്തികമാക്കാനാണ് ട്രംപിന്റെ നീക്കം.
യുഎസ് സ്പേസ് ഫോഴ്സ് ജനറൽ മൈക്കൽ ഗുട്ലെയ്നിനെ ദൗത്യത്തിന്റെ തലവനായി ട്രംപ് നിയമിച്ചിട്ടുണ്ട്.
   
മിസൈലുകൾ കണ്ടെത്തി പ്രതിരോധിക്കാനാണ് ഗോൾഡൻ ഡോം പ്രതിരോധ സംവിധാനം. ഇസ്രയേലിന്റെ അയേൺ ഡോം ആണ് മാതൃക. സർവൈലൻസ് സാറ്റ്ലൈറ്റുകൾ, ഇന്റർസെപ്റ്റർ സാറ്റ്ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് കൂടിയാണ് ഈ പ്രതിരോധ സംവിധാനം പ്രാവർത്തികമാക്കാൻ യുഎസ് പദ്ധതിയിടുന്നത്. 100 ശതമാനം വിജയമായിരിക്കും ഈ സംവിധാനം എന്നാണ് ട്രംപ് അവകാശപ്പെടുന്നത്.പ്രോജക്ടിന്റെ ഡിസൈനും താൻ തിരഞ്ഞെടുത്തെന്ന് ട്രംപ് അവകാശപ്പെട്ടു. റഷ്യ, ചൈന എന്നിവരുടെ ഭീഷണികൾ ഇല്ലാതെയാക്കാനും 'അമേരിക്കൻ മാതൃഭൂമി'യെ സംരക്ഷിക്കാനുമാണ് ഈ നീക്കമെന്നാണ് ട്രംപിന്റെ വിശദീകരണം.