മെയ് 27ന് കാലവര്‍ഷം എത്തും എന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. എന്നാല്‍ അതിനു മുന്‍പു തന്നെ മഴയെത്തുമെന്ന് ഐഎംഡി ചൊവ്വാഴ്ച അറിയിച്ചു. 2009നു ശേഷം മഴ ഇത്ര നേരത്തെ എത്തുന്നത് ആദ്യമാണ്. മെയ് 23നാണ് ആ വര്‍ഷം മഴയെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നിനാണ് മണ്‍സൂണ്‍ monsoon കേരളത്തില്‍ എത്തുന്നത്. ജൂലൈ എട്ടോടെ രാജ്യത്തെല്ലായിടത്തേക്കും മഴ വ്യാപിക്കും.
    സെപ്റ്റംബര്‍ പതിനേഴോടെ വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍നിന്നു പിന്‍വാങ്ങിത്തുടങ്ങുന്ന മണ്‍സൂണ്‍ ഒക്ടോബര്‍ 15 ഓടെ പൂര്‍ണമായും പിന്‍വാങ്ങുന്നതാണ് പതിവ്.
കഴിഞ്ഞ വര്‍ഷം മെയ് 30നാണ് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്തിയത്.