നിലവിൽ വൈ17 എന്നു വിളിക്കുന്ന ഈ മോഡലിന് എസ്ക്യുഡോ എന്നായിരിക്കും മാരുതി സുസുക്കി നൽകുന്ന പേര്. ഗ്രാന്റ് വിത്താര, ബ്രെസ എന്നീ രണ്ട് എസ്യുവികൾക്കിടയിലേക്ക് ആണ് പുതിയ എസ്യുവി എത്തുന്നത്.7 സീറ്റർ വാഹനമായിരുന്നു ആദ്യം പുറത്തിറക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ വിപണിയിലെ ട്രെൻഡുകൾ മനസിലാക്കി 5 സീറ്ററിലേക്ക് തീരുമാനം മാറ്റുകയായിരുന്നു.
    ഗ്രാന്റ് വിത്താരയെക്കാൾ കുറഞ്ഞ വിലയിൽ എത്തുന്ന വാഹനമായിരിക്കും എസ്ക്യൂഡോ എന്നാണ് വിലയിരുത്തലുകൾ. ഹ്യുണ്ടേയ് ക്രേറ്റക്കും കിയ സെൽറ്റോസിനും എതിരാളിയായിട്ടായിരിക്കും എസ്ക്യൂഡോയുടെ വരവ്. മെക്കാനിക്കൽ ഫീച്ചറുകൾ ഗ്രാന്റ് വിത്താരയുമായി പങ്കിടുന്ന വാഹനമായിരിക്കും വൈ17 കോഡ്നെയിമിൽ ഒരുങ്ങുന്ന ഈ എസ്യുവി. 104എച്ച്പി, 1.5 ലീറ്റർ നാച്ചുറലി അസ്പയേഡ് പെട്രോൾ എൻജിനും 88എച്ച്പി, സിഎൻജിയും 116 എച്ച്പി, 1.5 ലീറ്റർ ഹൈബ്രിഡ് എൻജിൻ ഓപ്ഷനുകളും പ്രതീക്ഷിക്കാം. ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിൽ പ്രതീക്ഷിക്കാം.