പിസിഒഎസ് പ്രത്യുൽപാദന പ്രശ്നത്തേക്കാൾ ഇത് നമ്മുടെ ഹൃദയാരോഗ്യത്തെ ദീർഘകാല അടിസ്ഥാനത്തിൽ ബാധിക്കാവുന്ന ഒരു മെറ്റബോളിക് ഡിസോർഡർ കൂടിയാണ്. പിസിഒഎസ് രക്തസമ്മർദം ഉയർത്താനുള്ള സാധ്യത വളരെ കൂടുതലാണ്.
    ഇപ്പോൾ മിക്ക സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന ഒരു സാധാരണ ഹോർമോൺ വെല്ലുവിളിയാണ് പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. ക്രമരഹിതമായ ആർത്തവം, അമിത രോമവളർച്ച, മുഖക്കുരു, അമിത ശരീരഭാരം, പ്രത്യുൽപാദന പ്രശ്നങ്ങൾ എന്നിവ പിസിഒഎസ് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. എന്നാൽ ഇതിനപ്പുറം, പിസിഒഎസ് ഉയർന്ന രക്തസമ്മർദമായും ഹൃദയാരോഗ്യമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് പിസിഒഎസ് ഇല്ലാത്തവരെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദം ഉണ്ടാകാനുള്ള സാധ്യത ഏകദേശം 40 ശതമാനം കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.