ഇവി ബ്രാന്‍ഡായ ഫ്ളെയിങ് ഫ്ളീക്ക് കീഴില്‍ രണ്ട് പുതിയ ബൈക്കുകളുമായിട്ടാണ് എൻഫീൽഡ് എത്തുന്നത്. ഇതിന് മുന്നോടിയായി സി 6 എന്ന മോഡലിനെ എൻഫീൽഡ് പ്രദർശിപ്പിച്ചു. ഇതു കൂടാതെ എസ്6 എന്ന മോഡലും ഉടൻ ഈ സാമ്പത്തിക വർഷം പുറത്തിറക്കുമെന്നാണ് എൻഫീൽഡ് അറിയിക്കുന്നത്.
ഭാവിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വൈദ്യുതി വാഹനങ്ങളെല്ലാം ഫ്ളെയിങ് ഫ്ളീക്കു കീഴിലായിരിക്കും പുറത്തിറക്കുക. രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാര്‍ക്കുവേണ്ടി 1940കളില്‍ റോയല്‍ എന്‍ഫീല്‍ഡ് സവിശേഷമായി നിര്‍മിച്ച മോട്ടോര്‍ സൈക്കിളുകളാണ് ഫ്ളെയിങ് ഫ്ളീ.
    പാരച്യൂട്ടുകളില്‍ വിമാനങ്ങളില്‍ നിന്നും യുദ്ധഭൂമിയിലേക്ക് നേരിട്ടിറക്കിയിരുന്ന ഭാരം കുറഞ്ഞ ഈ മോട്ടോര്‍ സൈക്കിളുകള്‍ ഏതു പ്രതലത്തിലൂടെയും സഞ്ചരിക്കാനുള്ള കരുത്തുള്ളവയായിരുന്നു. സി6ന് ക്ലാസിക് രൂപമാണെങ്കിൽ എസ് 6 ന് സ്കാംബ്ലർ രൂപഭംഗിയാണ്.