മിക്ക ടീമുകളിലേയും വിദേശ താരങ്ങളുടെ തിരിച്ചു വരവ് ചോദ്യം ചിഹ്നത്തില്‍ നില്ക്കുന്നു. ഇന്ത്യ- പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് നിര്‍ത്തി വച്ചതോടെ മിക്ക താരങ്ങളും നാട്ടിലേക്ക് മടങ്ങിയിരുന്നു. ടൂര്‍ണമെന്റ് വീണ്ടും തുടങ്ങുമ്പോള്‍ പുതിയ ഷെഡ്യൂള്‍ ജൂണിലേക്ക് നീണ്ടതു താരങ്ങളുടെ പങ്കാളിത്തത്തെ ബാധിച്ചു.
    വിദേശ താരങ്ങള്‍ക്കു പകരക്കാരെ താത്കാലികമായി ഉള്‍പ്പെടുത്താന്‍ ഫ്രാഞ്ചൈസികള്‍ക്കു അനുമതി നല്‍കിയിട്ടുണ്ട്. ഇതു ടീമുകള്‍ക്ക് ആശ്വസമാണ്. പകരക്കാരായ താരങ്ങളെ അടുത്ത സീസണിലേക്ക് നിലനിര്‍ത്താന്‍ പക്ഷേ സാധിക്കില്ല. പരിക്കേറ്റാലാണ് പകരക്കാരെ ഉള്‍പ്പെടുത്താമെന്ന അനുമതി നിലവിലുള്ളത്. അങ്ങനെ പകരമെത്തിക്കുന്ന താരത്തെ അടുത്ത സീസണിലും ടീമിനു നിലിര്‍ത്താം. ഇതില്‍ ഭേദഗതി വരുത്തിയാണ് പുതിയ സൗകര്യം നടപ്പാക്കിയത്.
ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇനി ജൂണിലെ അവസാനിക്കു.