കേന്ദ്ര സര്‍ക്കാരിന്റെ അടല്‍ പെന്ഷന് യോജനയുടെ (എ.പി.വൈ) വരിക്കാര്‍ക്ക് 60 വയസിന് ശേഷം എല്ലാ മാസവും 5000 രൂപ വരെ പെന്ഷന് ലഭിക്കും. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ഈ പെന്ഷന് പദ്ധതിക്ക് വേറെയും ഗുണങ്ങളുണ്ട്.
    നിങ്ങളുടെ തൊഴില്‍ ഏതുമാകട്ടെ, 18നും 40നും ഇടയിലാണ് പ്രായമെങ്കില്‍ പദ്ധതിയില്‍ ചേരാം. ഒരാള്‍ക്ക് 40 വയസു തികയുന്ന അന്ന് വരെ ചേരാം. ഉദാഹരണത്തിന് നിങ്ങളുടെ 40 ആം പിറന്നാള്‍ 2025 ഒക്ടോബര്‍ 13ന് ആണെങ്കില്‍ അന്നു വരെ പദ്ധതിയില്‍ അംഗമാകാം. പിറ്റേന്ന് മുതല്‍ പറ്റില്ല.
ഗവണ്മെന്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പദ്ധതിയില്‍ അംഗമാകാം. എന്‍.പി.എസ് പെന്‍ഷനില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്കും അംഗമാകാം. പക്ഷെ ആരും ആദായ നികുതി അടയ്ക്കുന്നവരാകരുത്.