ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്ന് പാട്ടും ചിയര്‍ ഗേള്‍സിന്റെ നൃത്തവും ഉള്‍പ്പെടെ ഒഴിവാക്കണം, അതിര്‍ത്തി സംഘര്‍ഷത്തിലും ഭീകരാക്രമണത്തിലുമായി ജീവന് നഷ്ടമായവരുടെ പ്രിയപ്പെട്ടവരുടെ വികാരം മാനിക്കണമെന്നും ഗാവസ്കര്‍ പറഞ്ഞു.
   
നിര്‍ത്തിവച്ച ടൂര്‍ണമെന്റിന്റെ ബാക്കി ഭാഗം വിജയകരകമായിത്തന്നെ നടക്കട്ടെ. അതിനിടയ്ക്ക് ചിയര്‍ ഗേള്‍സ് ഉള്‍പ്പെടെ വേണോ എന്നാണ് എന്റെ ചോദ്യം. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദനയോടു ചേര്ന്നുനില്ക്കാന് അതാണ് ഏറ്റവും ഉചിതമെന്നും ഗാവസ്കര്‍ പറഞ്ഞു.