വൈകീട്ട് 4ന് നട തുറക്കുക. 19 വരെ പൂജയുണ്ട്. ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ട്.
   
അതിനിടെ ഇടവമാസ പൂജയ്ക്കായി തുറക്കുന്ന ശബരിമലയില്‍ ദര്‍ശന നടത്താന്‍ എത്തുന്ന ഭക്തര്‍ക്ക് കെഎസ്ആര്‍ടിസി വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കി. തീര്‍ഥാടകര്‍ക്ക് മുന്‍കൂട്ടി ടിക്കറ്റ് ബുക്കിംഗ് സംവിധാനമുള്‍പ്പെടെ വിപുലമായ യാത്രാ ക്രമീകരണം കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കുമളി, കൊട്ടാരക്കര, എരുമേലി, പുനലൂര്‍,ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേയ്ക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.