ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ചെസ് കളി നിരോധിച്ചിരിക്കുന്നത്. ചെസ് കളിക്കുന്നത് ചൂതാട്ടമാണെന്ന് നിലപാടിലാണ് നിലവിൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
ചെസ്സ് കളി ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാണോ അല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നതു വരെ അനിശ്ചിതമായി നിരോധിച്ചിരിക്കുകയാണ്.
    ഇസ്ലാമിക ശരീഅത്ത് നിയമത്തിൽ ചെസ്സ് "ചൂതാട്ടത്തിനുള്ള ഒരു മാർഗമായി കണക്കാക്കപ്പെടുന്നു" എന്ന് താലിബാൻ സർക്കാരിന്റെ സ്പോർട്സ് ഡയറക്ടറേറ്റിന്റെ വക്താവ് അടൽ മഷ്വാനി അഭിപ്രായപ്പെട്ടു.