സംഘര്‍ഷം ഒഴിവാക്കി ഇന്ത്യയും പാകിസ്ഥാനും സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങിവരണമെന്ന് ചൈന. മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ ഇടപെടലിന് തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇന്ത്യ - പാക് സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തുന്ന ചൈന നിലവിലുള്ള സ്ഥിതിഗതികള്‍ ചൈന സൂക്ഷ്മമായി നിരീക്ഷിച്ച് വരിയാണ് എന്നും പ്രസ്താവനയില്‍ പറയുന്നു.
    ഇന്ത്യ - പാക് സംഘര്‍ഷം സൈനിക താവളങ്ങള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്ന നിലയില്‍ പുരോഗമിക്കുമ്പോഴാണ് ചൈനയുടെ പ്രസ്താവന പുറത്തുവരുന്നത്. പാകിസ്ഥാനിലെ മൂന്ന് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് പാകിസ്ഥാന് ആരോപിച്ചിരുന്നു. പിന്നാലെ ഇന്ത്യക്കെതിരെ തിരിച്ചടിക്കും പാകിസ്ഥാൻ മുതിർന്നിരുന്നു. വെള്ളിയാഴ്ച രാത്രി 26 ഓളം ഇടങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ മേഖലയില്‍ നിന്ന് ഡ്രോണ്‍, ഷെല്ലാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.