അതിര്‍ത്തി മേഖലകളില്‍ ഇന്ത്യ പാക്ക് സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഓപ്പറേഷന് സിന്ദൂറിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും ഇന്ത്യന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
    കശ്മീരിലെ പൂഞ്ച് മേഖലയില്‍ കഴിഞ്ഞ രാത്രിയില്‍ ഉടനീളം സ്ഫോടന ശബ്ദങ്ങള്‍ കേട്ടിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 26 ഇടങ്ങളിലെങ്കിലും പാകിസ്ഥാന് ലക്ഷ്യമിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ശക്തമായ തിരിച്ചടിച്ചു. അന്താരാഷ്ട്ര നിയന്ത്രണ രേഖയിലും ഇന്നലെ വ്യാപകമായി വെടിവെപ്പ് നടന്നിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് നടന്ന മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയതായും സൈന്യം അവകാശപ്പെട്ടു. ഉധംപൂരിലും മിസൈല്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.