നിങ്ങള്‍ അത്താഴം രാത്രി എട്ട് മണിക്ക് ശേഷമാണ് കഴിക്കുന്നതെങ്കില്‍ ശരീരത്തിലെ മെറ്റബോളിസത്തെയും ഇന്‍സുലിനെയും ഒരുപോലെ തടസപ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു. കൂടാതെ ഹോര്‍മോണ്‍ ബാലന്‍സും തകിടം മറിക്കാന്‍ ഇടയാക്കും.
   
ഉറക്കത്തിന് തൊട്ടുമുന്‍പ് ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെയും ദഹനത്തെയും ബാധിക്കും. ഇത് ഇന്‍സുലിന്‍ സ്പൈക്കിന് കാരണമാകും. ശരീരം വിശ്രമിക്കുമ്പോഴാണ് മൊലാറ്റോണിന്‍ ഉല്‍പ്പാദനം തുടങ്ങിയ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്ന നിരവധി പ്രക്രിയകള്‍ നടക്കുന്നത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മോലാറ്റോണിന്‍ ഉല്പാദനത്തെയും ബാധിക്കുന്നു.
കൂടാതെ ശരീരത്തിലുണ്ടാകുന്ന ഇന്‍സുലിന്‍ സ്പൈക്ക് രക്തത്തിലെ പഞ്ചസാര വര്‍ധിക്കാനും കാരണമാകുന്നു. ഇത് നിങ്ങളുടെ ശരീരത്തെ കൊഴുപ്പ് സംഭരണ അവസ്ഥയിൽ നിലനിർത്തും.