ഈ വരുന്ന മെയ് 9 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക്, ഷറഫിയ ലക്കി ദര്‍ബാര്‍ ഹോട്ടലില്‍ വച്ച് നടക്കും. സെലക്ഷന് റൗണ്ടില്‍ നിന്ന് തെരഞ്ഞെടുത്ത 12 പേരാണ് ഫൈനലില്‍ മാറ്റുരയ്ക്കുക. സീനിയര്‍ വിഭാഗത്തില്‍ എട്ട് പേരും, ജൂനിയര്‍ വിഭാഗത്തില്‍ നാല് പേരും.
പരിപാടിയുടെ ഭാഗമായി, ജിദ്ദയിലെ ശ്രദ്ധേയരായ ഗായകര്‍ അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടുകളും, മുട്ടി പ്പാട്ട്, സൂഫി ഡാന്‍സ് കോല്‍കളി, ഒപ്പന തുടങ്ങിയ മാപ്പിള കലാരൂപങ്ങളും അരങ്ങേറും. പ്രവേശനം സൗജന്യമാണ്.
   
കലയും കായികവും നിറഞ്ഞ മത്സരങ്ങള്‍ക്കൊപ്പം പ്രവാസി മലയാളികള്‍ക്ക് അവസരങ്ങളൊരുക്കുക എന്നതാണ് സഫയര്‍ മലയാളി കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.