ഐക്യമുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല. അപ്പോൾ അതിരുകളില്ലാതെ നാം കരുത്തരാകും. ഇന്ത്യയുടെ രക്ഷാകവചം ജനങ്ങളാണ്. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. നമ്മൾ ഒരൊറ്റ ടീമാണെന്നും സച്ചിൻ എക്സിലൂടെ പ്രതികരിച്ചു.
”ഐക്യത്തിൽ നിർഭയം. അതിരുളില്ലാത്ത ശക്തി. ഇന്ത്യയുടെ രക്ഷാകവചം നമ്മുടെ ജനങ്ങളാണ്. ഈ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. ഞങ്ങൾ ഒരു ടീമാണ്!”
-ജയ് ഹിന്ദ് സച്ചിൻ കുറിച്ചു.
   
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ന് രാവിലെ 1.44 ഓടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായാണ് വിവരം.