തീവ്രവാദത്തെ ഉരുക്കുമുഷ്ടിയുമായി നേരിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തീവ്രവാദികളെ അടിച്ചമർത്താനുള്ള കേന്ദ്ര ശ്രമങ്ങൾക്ക് പൂർണ പിന്തുണ. നിരപരാധികളെ കൊല്ലുന്നവർക്ക് ഇന്ത്യൻ മണ്ണിൽ ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.
    അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. ഭീകരസംഘടനയായ ലഷ്കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ഇവര്‍.