ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ്– ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെ ധോണിയുടെ ബാറ്റിങ് കണ്ടാണ് മുൻ ഓസ്ട്രേലിയൻ താരത്തിന്റെ പ്രതികരണം. ശനിയാഴ്ച എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ചെന്നൈ 25 റൺസ് തോൽവി വഴങ്ങിയിരുന്നു.
    ധോണി വിരമിക്കണമെന്നും അനിവാര്യമായതിനെ സ്വീകരിക്കണമെന്നുമായിരുന്നു ഹെയ്ഡന്റെ ‘കമന്റ്’.‘‘ഈ മത്സരം കഴിയുമ്പോൾ തന്നെ ധോണി കമന്റ് ബോക്സിലേക്കു വന്ന് ഞങ്ങൾക്കൊപ്പം ചേരുക. ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞു. ഒരുപാടു വൈകുന്നതിനു മുൻപ് ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയെങ്കിലും അദ്ദേഹം ഈ കാര്യം അംഗീകരിക്കണം.’’– കമന്ററിക്കിടെ ഹെയ്ഡൻ വ്യക്തമാക്കി.