Breaking News
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നലത്തെ ഇടിവിന് ശേഷമാണ് വില വീണ്ടും തിരിച്ചുകയറിയിരിക്കുന്നത്. സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. | തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. | പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. | പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും | പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. | പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. |

Health

അലർജി ഉള്ളവരും ഗർഭിണികളും പപ്പായ ഉപയോഗിക്കാമോ? അറിയാം...

വെബ് ഡെസ്ക്
March 21, 2025, 2:40 p.m.
displaying all the content detail images
    ഒരു പപ്പായമരം എങ്കിലും ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ കുറവായിരിക്കും. എന്നാൽ പപ്പായ അഥവാ കപ്പളങ്ങയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലർക്കും അറിവില്ല എന്നതാണ് വാസ്തവം. ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ചില ആളുകൾ പപ്പായ ഒഴിവാക്കുകയോ ഉപയോഗം പരിമിതപ്പെടുത്തുകയോ ചെയ്യണം. പപ്പായയിൽ അടങ്ങിയിട്ടുള്ള എൻസൈം ആയ പപ്പെയ്ൻ ശക്തിയേറിയ ഒരു അലർജൻ ആണ്. അതായത് അലർജി ഉണ്ടാക്കും എന്നു ചുരുക്കം. അമിതമായി പപ്പായ ഉപയോഗിക്കുന്നത് ശ്വസനപ്രശ്നങ്ങൾ വർധിപ്പിക്കും. ചില ആളുകളിൽ അലർജി ഉണ്ടാകാൻ പപ്പായയുടെ ഉപയോഗം കാരണമാകും.പപ്പായയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിച്ചാൽ വയറിളക്കത്തിനും നിർജലീകരണത്തിനും കാരണമാകും.
    സാധാരണയായി നാരുകള്‍ ദഹനത്തിന് സഹായിക്കുന്നവയാണ്. എന്നാൽ അമിതമായ ഉപയോഗം ആശ്വാസം നൽകുന്നതിനു പകരം മലബന്ധത്തിനു കാരണമാകും.പച്ചയോ പകുതി പഴുത്തതോ ആയ പപ്പായ ഗർഭിണികൾ കഴിക്കുന്നത് സുരക്ഷിതമല്ലപപ്പായ അമിതമായി ഉപയോഗിക്കുന്നത് ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഉദരപ്രശ്നങ്ങൾ ഉള്ളവർ സങ്കീർണതകൾ ഒഴിവാക്കാൻ പപ്പായയുടെ ഉപയോഗം പരിമിതപ്പെടുത്തണം.നിരവധി ആരോഗ്യഗുണങ്ങൾ പപ്പായയ്ക്കുണ്ട്.ദഹനം മെച്ചപ്പെടുത്തുന്നതിന് പപ്പായ സഹായിക്കും. അവശ്യ വൈറ്റമിനുകളെല്ലാം പപ്പായയിലുണ്ട്.
image of first ad image of first ad image of first ad image of first ad image of first ad
image of second ad
More
image of education news
വെബ് ഡെസ്ക്
June 20, 2025, 9:44 a.m.
സ്കൂളുകളിലെ സൂംബ പരിശീലനം.
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks