Breaking News
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നലത്തെ ഇടിവിന് ശേഷമാണ് വില വീണ്ടും തിരിച്ചുകയറിയിരിക്കുന്നത്. സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. | തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. | പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. | പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും | പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. | പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. |

Health

കൊളസ്ട്രോൾ കൂടില്ല, എണ്ണയില്ലാതെ പാചകം ചെയ്യാൻ വഴികൾ പലത്; ഇവ ശ്രദ്ധിക്കണം.

വെബ് ഡെസ്ക്
March 20, 2025, 5:11 p.m.
displaying all the content detail images
    എയർ ഫ്രൈയർ, മൈക്രോവേവ് അവ്ൻ എന്നിവയുടെ സഹായത്തോടെ എണ്ണയില്ലാതെ പാചകം ചെയ്യാം<പാചകത്തിലെ ഇപ്പോഴത്തെ ട്രെൻഡാണ് എണ്ണ ഉപയോഗിക്കാത്ത പാചകം അഥവാ നോ ഓയിൽ കുക്കിങ്. ആവിയിൽ ഭക്ഷണം വേവിക്കുന്നത് വളരെ സുപരിചിതമായ ഒന്നാണ്. ഇഡ്‌ലി, ഇടിയപ്പം, പച്ചക്കറികൾ എന്നിവയൊക്കെ ആവിയിൽ വേവിച്ചെടുക്കാം. കുറഞ്ഞ സമയം കൊണ്ടു പോഷകഗുണങ്ങളും നിറവും മണവും രുചിയുമൊന്നും പോകാതെ തന്നെ വേവിച്ചെടുക്കാം. ദഹനവും എളുപ്പമാണ്. മറ്റൊരു മാർഗം പ്രഷർകുക്കർ കൊണ്ട് അധികസമ്മർദത്തിലുള്ള ആവി കൊണ്ടുള്ള പാചകമാണ്. ഇതിൽ അണുനശീകരണവും നടക്കും. ഇത്തരം ഭക്ഷണം സുരക്ഷിതവും ശുചിത്വമുള്ളതുമാണ്. സമയം, ഇന്ധനം, ഊർജം എല്ലാം കുറച്ചേ വേണ്ടൂ. വെറുതെ വെള്ളത്തിലിട്ട് അല്ലെങ്കിൽ പാലിൽ ഇട്ടു തിളപ്പിച്ചു വേവിക്കുന്ന രീതിയിലും എണ്ണ വേണ്ട. അരി, പരിപ്പ്, മാംസം, കിഴങ്ങുവർഗം, മുട്ട എന്നിവ ഇങ്ങനെ പാകപ്പെടുത്താം. സുരക്ഷിതവും സരളവുമായ മാർഗം, ദഹിക്കാനും എളുപ്പം. നോൺസ്റ്റിക് കുക്കുവേർ ഉപയോഗിച്ച് എണ്ണയില്ലാതെ പാചകം ചെയ്യാം. മുട്ട, ദോശ, ചപ്പാത്തി, അപ്പം എന്നിവയൊക്കെ നോൺസ്റ്റിക് പാനിൽ ഉണ്ടാക്കിയെടുക്കാം. എണ്ണയുടെ ആവശ്യമില്ല.എണ്ണയില്ലാതെ നേരിട്ടു ചൂടു ചട്ടിയിൽ കപ്പലണ്ടി വറുത്തെടുക്കാൻ പറ്റും. രുചികരവും ഭക്ഷണപദാർത്ഥത്തിന്റെ ഘടനയും രൂപവും മെച്ചപ്പെടുന്നതുമാണ് ഈ പാചകം.ഇറച്ചി, മത്സ്യം, പച്ചക്കറികൾ ഇവയും അവ്നിൽ പാകപ്പെടുത്തി എടുക്കാം. മൈക്രോവേവ് അവ്ൻ ഇന്ന് മിക്ക വീടുകളിലെയും അടുക്കളയിൽ ഉപയോഗിക്കുന്നുണ്ട്. ബാക്കി വന്ന് ഫ്രിജിൽ‍ സൂക്ഷിച്ചിട്ടുള്ള ഭക്ഷണം വീണ്ടും ചൂടാക്കിയെടുക്കാനാണ് ഇതു കൂടുതൽ ഉപയോഗിക്കുന്നത്. മറ്റു രീതികളിൽ പാചകം ചെയ്താൽ കരിഞ്ഞു പോകാവുന്ന സാധനങ്ങൾ പാകത്തിനു ചൂടാക്കിയെടുക്കാൻ ഈ ഉപകരണം സഹായിക്കും. അവ്നിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക് ഭക്ഷണത്തിനുള്ളിലേയ്ക്കു കടക്കാനിടയുണ്ട്. വലിയ ചൂടുകൊണ്ട് അണുനശീകരണം നടക്കും. എന്നാൽ ഭക്ഷണ സാധനത്തിന്റെ എല്ലാ ഭാഗവും ഒരേപോലെ വേകണമെന്നില്ല. ചില ഭാഗങ്ങളിൽ വേണ്ടത്ര താപനില എത്തിചേരാൻ സാധിക്കണമെന്നില്ല. എണ്ണ ഉപയോഗത്തിലില്ലെങ്കിലും ഭക്ഷണത്തിലെ ജലാംശം നഷ്ടപ്പെടുന്നതിന്റെ കൂടെ വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിനുകൾ നഷ്ടപ്പെടും.
    എയർ ഫ്രൈയർ എന്ന ട്രെൻഡ് എണ്ണയുടെ ഉപയോഗം ആവശ്യമില്ലാത്ത പാചകരീതിയാണ് എയർഫ്രൈയർ ഉപയോഗിച്ചുള്ളത്. ഭക്ഷണത്തിലടങ്ങിയ 70– 80 ശതമാനം വരെ വെട്ടി കുറയ്ക്കാൻ ഈ ഉപകരണത്തിലെ പാചക രീതിയ്ക്കു കഴിയും. ഭക്ഷണത്തിലെ സ്വാഭാവിക കൊഴുപ്പിനെ, മാംസത്തിൽ നിന്നു മാറ്റി കളയാനുള്ള സാങ്കേതികത ഈ ഉപകരണത്തിലുണ്ട്. പച്ചക്കറികൾ കൊണ്ടുള്ള ഉപ്പേരി എന്നിവ അവ്നേക്കാളും വേഗത്തിൽ ഉണ്ടാക്കിയെടുക്കാം. എണ്ണ ഉപയോഗിക്കുന്നതിനു പകരം മുളകു ചതച്ചത്, കുരുമുളക്, വെളുത്തുള്ളി, ഉപ്പ്, കറിവേപ്പില, മല്ലി എന്നിവ പച്ചക്കറികളിലും മാംസത്തിലും വിതറുന്നതു ഭക്ഷണത്തിനു രുചി കൂട്ടും. വറത്തത്, ബേക്കിങ്, പൊരിച്ചെടുക്കുന്നത്, ഗ്രില്ലിങ്, ബാക്കി വന്ന ഭക്ഷണം വീണ്ടും ചൂടാക്കുക, ഭക്ഷണത്തിലെ ജലാംശം നീക്കം ചെയ്യുന്നത്, ടോസ്റ്റ് എന്നിവയെല്ലാം രുചിയോടുകൂടി, എണ്ണയുടെ ഉപയോഗം ഇല്ലാതെ എയർഫ്രൈയറിൽ ചെയ്യാം. ആരോഗ്യത്തിനു നല്ലതായ പോളി അൺസാചുറേറ്റഡ് കൊഴുപ്പുകൾ കൂടി കുറയ്ക്കുന്നതുകൊണ്ട് എയർഫ്രൈയർ അത്രതന്നെ മെച്ചപ്പെട്ട രീതിയായി കണക്കാക്കാൻ പറ്റില്ല. ഒപ്പം തന്നെ ഭക്ഷണത്തിലടങ്ങിയ കൊളസ്ട്രോളിന്റെ ഓക്സിഡേഷൻ ഉൽപന്നങ്ങൾ കൂടുതലായും ഉണ്ടാകുന്നതും നല്ലതല്ല. ചില ഭക്ഷണ സാധനങ്ങളുടെ രുചിയും രൂപവും മാറുന്നതും കാണാം.എന്നിരുന്നാലും കൊഴുപ്പു തീരെ കുറയുന്നതു കാലറിയുടെ ഉപഭോഗം കുറയുന്നതിനും ഹൃദയാരോഗ്യത്തിനു ഗുണകരമാകുന്നതിനും സഹായിക്കും.
image of first ad image of first ad image of first ad image of first ad image of first ad
image of second ad
More
image of education news
വെബ് ഡെസ്ക്
June 20, 2025, 9:44 a.m.
സ്കൂളുകളിലെ സൂംബ പരിശീലനം.
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks