Breaking News
സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്, കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി, ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ട് തേടി കത്ത് | ഇനിയും പിളരുമോ? കേരള കോൺഗ്രസിൽ തർക്കം തുടരുന്നു, ഒട്ടും അയയാതെ റോഷി; പ്രതീക്ഷയോടെ കോൺഗ്രസ് | രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്, വീരമൃത്യു വരിച്ചവരിൽ മലയാളിയും | പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയ്യാർ; ഗാസയിലെ സമാധാന പദ്ധതിക്കിടെ മുന്നറിയിപ്പുമായി ഇസ്രായേൽ സേന | ഇറാനെ ലക്ഷ്യമിട്ട് രണ്ടാം പടക്കപ്പൽ, അയച്ചത് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ; കരാറിൽ എത്തിയില്ലെങ്കിൽ ആവശ്യം വരുമെന്ന് ട്രംപ് | ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം: സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി; അതൃപ്തി പരസ്യമാക്കി പ്രേംകുമാർ | ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം | ഏക മകളുടെ വിയോഗത്തിലും 4 പേർക്ക് പുതു ജീവനേകി അരുണും ഷെറിനും, ആലിൻ ഷെറിന്‍റെ കരൾ സ്വീകരിക്കുന്നത് 6 മാസം പ്രായമുള്ള കുഞ്ഞ് | യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച; എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡിജിസിഎ | യുഎഇയിൽ റമദാൻ പ്രമാണിച്ച് സ്വകാര്യ മേഖലയിൽ ജോലി സമയത്തിൽ ഇളവ്, അധിക ജോലിക്ക് ഓവർടൈം ആനുകൂല്യം | കൊച്ചി മെട്രോ ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്, സർവ്വീസ് സമയം വർധിപ്പിച്ചു, ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് | ഉമ്മൻചാണ്ടി കല്ലറയിലെ പോസ്റ്റർ വിവാദത്തിൽ നിർണായക കണ്ടെത്തൽ; എൽഡിഎഫ് ഫ്ലക്സ് വെച്ചത് മാനസിക വെല്ലുവിളിയുള്ള യുവാവ്, സിസിടിവി പരിശോധനയില്‍ തെളിഞ്ഞു | പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ | തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക ചെന്നിത്തല തന്നെ, തരൂരിനും ഷാഫിക്കും സുപ്രധാന ചുമതല, തരൂർ സഹ അധ്യക്ഷൻ, ഷാഫി പ്രചാരണ സമിതി കൺവീനർ | തമിഴ്നാട്ടിലും ‘ബിഹാർ’മോഡൽ; തന്ത്രപരമായ നീക്കവുമായി സ്റ്റാലിൻ സര്‍ക്കാര്‍, സ്ത്രീകള്‍ക്ക് വമ്പൻ ആനുകൂല്യം, ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി | വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് |

Health

കുടവയർ കുറയ്ക്കണോ? കൊഴുപ്പിനെ ഇല്ലാതാക്കുന്ന ഈ ഡീടോക്സ് പാനീയങ്ങൾ ശീലമാക്കൂ.

വെബ് ഡെസ്ക്
March 19, 2025, 5:22 p.m.
displaying all the content detail images
    കുടവയർ കുറയ്ക്കുക എന്നത് പ്രയാസമേറിയ കാര്യമാണ് പലർക്കും. രാത്രിയിലെ ചില ശീലങ്ങൾ ഇതിനു സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ രാത്രിയിൽ കുടിക്കുന്നത് ഉപാപചയപ്രവർത്തനം (മെറ്റബോളിസം) വർധിപ്പിക്കും. നാരങ്ങാവെള്ളം : ഇളം ചൂടു വെള്ളത്തിൽ നാരങ്ങാ ചേർത്ത് രാത്രിയിൽ കുടിക്കാം. വൈറ്റമിൻ സി യും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഈ പാനീയം, ഉപാപചയ പ്രവർത്തനം വർധിപ്പിക്കും. നാരങ്ങയുടെ അമ്ലഗുണം കരളിലെ വിഷാംശങ്ങളെ നീക്കും. ഇത് ദഹനം മെച്ചപ്പെടുത്തും. ഇളം ചൂടു നാരങ്ങാ വെള്ളം രാത്രി കിടക്കും മുൻപ് കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും ബ്ലോട്ടിങ്ങ് തടയുകയും ചെയ്യും. കുടവയര്‍ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച പാനീയം ആണിത്. ആപ്പിൾ സിഡർ വിനഗർ : നിരവധി ആരോഗ്യ ഗുണങ്ങളുള്ള ആപ്പിൾ സിഡർ വിനഗർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡർവിനഗർ ചേർത്ത് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. വിശപ്പകറ്റാനും ഇത് സഹായിക്കും. നേർപ്പിച്ചു കുടിക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം. വെയ്റ്റ് ലോസ് സ്മൂത്തി : ബദാം മിൽക്ക് സ്മൂത്തി കാലറി വളരെ കുറഞ്ഞതും പോഷകങ്ങൾ ഏറെയുള്ളതുമായ ഒരു പാനീയമാണ്. വാഴപ്പഴവും ഒരു സ്പൂൺ പീനട്ട് ബട്ടറും ചേർത്ത് ബദാം മിൽക്ക് കഴിക്കാം. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഈ സ്മൂത്തി കുടവയർ കുറയ്ക്കാൻ സഹായിക്കും.
    മഞ്ഞളിട്ട പാൽ : ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പാനീയമാണിത്. മഞ്ഞളിലടങ്ങിയ കുർക്കുമിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തും. മഞ്ഞൾപ്പൊടി ഇളംചൂട് പാലിൽ ചേർത്ത് കുടിക്കുന്നത് ആരോഗ്യമേകും. തേങ്ങാവെള്ളം: ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താൻ രാത്രി തേങ്ങാവെള്ളം കുടിക്കാവുന്നതാണ്. കാലറി കുറഞ്ഞ ഇതിൽ അടങ്ങിയ ഇലക്ട്രോലൈറ്റുകൾ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ഇഞ്ചിച്ചായ : അത്താഴം കഴിച്ച ശേഷം കുടിക്കാവുന്ന ഒരു പാനീയമാണ് ഇഞ്ചിച്ചായ. ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ബ്ലോട്ടിങ്ങും അസ്വസ്ഥതയും അകറ്റാനും സഹായിക്കും. ഇഞ്ചിക്ക് തെർമോജനിക് ഗുണങ്ങളുണ്ട്. ഇത് ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.കൊഴുപ്പിനെ ഇല്ലാതാക്കുന്ന ഈ പാനീയങ്ങളെല്ലാം ശരീരത്തിലെ വിഷാംശങ്ങളെയും നീക്കുന്നു. അതുവഴി ആരോഗ്യം മെച്ചപ്പെടുത്തുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കണമെന്ന തോന്നലിനെ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പിനെ ഇല്ലാതാക്കാനും എല്ലാം ഈ പാനീയങ്ങൾ സഹായിക്കും. കൂടാതെ നല്ല ഉറക്കം ലഭിക്കാനും ഇവ നല്ലതാണ്.ഒരു പോഷകാഹാര വിദഗ്ധന്റെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രം ഭക്ഷണരീതികളിൽ മാറ്റം വരുത്താൻ ശ്രദ്ധിക്കണം.
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks