കേരളത്തോടൊപ്പം നാളെ അസമിലും വോട്ടെടുപ്പ് നടക്കും. ആകെ 126 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് പോളിംഗ്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. മൂന്നാം തവണയും വിജയം പ്രതീക്ഷിക്കുന്ന ബിജെപിയും ശക്തമായ തിരിച്ചുവരവിന് കോൺഗ്രസും പ്രതീക്ഷ വെയ്ക്കുന്ന അസമിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ബിജെപിയും ആർഎസ്എസും വിഷ സർപ്പങ്ങളാണെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പ്രസ്താവനയിൽ ബിജെപി പൊലീസിൽ പരാതി നൽകി. ഖർഗെ ഭ്രാന്ത് പിടിച്ചതുപൊലെയാണ് സംസാരിക്കുന്നത് എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു.