ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെതിരായ നിർണായക പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് താരം സഞ്ജു സാംസൺ വിശ്വരൂപം പുറത്തെടുക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്. രാജസ്ഥാൻ റോയൽസിൽ നിന്നും ഈ സീസണിൽ ചെന്നൈയിലെത്തിയ സഞ്ജുവിന് ആദ്യ മത്സരത്തിൽ തിളങ്ങാനായിരുന്നില്ല. എന്നാൽ സ്വന്തം തട്ടകമായ ചേപ്പോക്കിൽ സഞ്ജു പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ശ്രീകാന്തിന്‍റെ പ്രവചനം. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയത്.