കേരളത്തില്‍ ഭരണ മാറ്റം ഉറപ്പെന്ന് എകെ ആന്‍റണി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ വോട്ടെടുപ്പ് കഴിഞ്ഞു. ഇടി മുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരും ഈ സർക്കാർ പോയെ തിരൂ എന്ന് ജനം തീരുമാനിച്ചു കഴിഞ്ഞു. നിലവിലുള്ളത് കെയർ ടേക്കർ സർക്കാർ മാത്രമാണ്. മുഖ്യമന്ത്രി സാധാരക്കാര്‍ക്ക് അദൃശ്യനാണ്.സെക്രട്ടറിയേറ്റ് രാവണൻ കോട്ടയായിരുന്നു.ജനത്തെ കാണാൻ മടിക്കുന്ന മുഖ്യമന്ത്രിയായിരുന്നു പിണറായി..വിമർശനങ്ങളെ വെറുക്കുന്ന് മുഖ്യമന്ത്രിയാണ് അദ്ദേഹം . യുഡിഎഫിന് വലിയ പ്രചാരണം വേണ്ട.: മൂന്നാമതും പിണറായി വരും എന്ന ഒറ്റ പ്രചാരണം മതി UDF ന് വിജയിക്കാനെന്നും അദ്ദേഹം പറഞ്ഞു