പ്രാഥമിക സഹകരണ സംഘം സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച വസ്തുതകൾ കഴമ്പുള്ളതാണെന്ന് ഹൈക്കോടതി കണ്ടെത്തിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം. മുഖ്യമന്ത്രിയും സഹകരണമന്ത്രിയും നട്ടാൽ കുരുക്കാത്ത നുണ പറയുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.