Breaking News
എഐ ദൃശ്യങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ ശ്രമം, അശ്ലീലവും ദ്വയാർത്ഥ പ്രയോഗങ്ങളും നിറഞ്ഞ വ്യാജപ്രചരണത്തിനെതിരെ പരാതി നൽകി രമ | എസ്ഡിപിഐ പിന്തുണ; നിലപാട് വ്യക്തമാക്കി വി ശിവന്‍കുട്ടി, 'ഒരു വിഭാഗത്തിന്‍റെയും വേട്ട് വേണ്ടെന്ന് പറയാനാകില്ല' | കൊച്ചി ആഡംബര ഹോട്ടലിലെ ലഹരിവേട്ടയില്‍ ഡോക്ടര്‍ അടക്കം പിടിയിലായ സംഭവം; മുഖ്യപ്രതി ഷോൺ ലഹരി സംഘങ്ങൾക്കിടയിലെ ദാദ | തെരഞ്ഞെടുപ്പിൽ ചർച്ചയായി വയനാട് പുനരധിവാസം; സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു; വിഷയം ആവർത്തിച്ച് ഉന്നയിക്കുകയാണ് യുഡിഎഫും എൻഡിഎയും | സഞ്ജുവിന് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ അരങ്ങേറ്റം; ആദ്യ മത്സരം തന്നെ രാജസ്ഥാന്‍ റോയല്‍സിനെതിരെ | രാജ്യത്തെ മുൾമുനയിൽ നിർത്തിയ കോളുകളുടെയെല്ലാം ഉറവിടം ഒടുവിൽ കണ്ടെത്തി; വ്യാജ ബോംബ് ഭീഷണിയിൽ നിർണായകമായ അറസ്റ്റ് | യുഡിഎഫ് പ്രചാരണത്തിനിടെ ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി, വാഹനത്തിൽ നിന്നിറങ്ങാതെ എ.പി. അനിൽകുമാർ |
our news logo
March 30, 2026
weather image
More

Kerala

തെരഞ്ഞെടുപ്പിൽ ചർച്ചയായി വയനാട് പുനരധിവാസം; സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു; വിഷയം ആവർത്തിച്ച് ഉന്നയിക്കുകയാണ് യുഡിഎഫും എൻഡിഎയും

വെബ് ഡെസ്ക്
March 30, 2026, 1 p.m.
displaying all the content detail images
    വയനാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചർച്ചയായിരിക്കുകയാണ് വയനാട്ടിലെ പുനരധിവാസം. വയനാട് ടൗൺഷിപ്പ് നിർമ്മാണത്തിൽ ആദ്യഘട്ട വീടുകൾ പോലും പൂർത്തിയാകാത്തതിൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നു. തെരഞ്ഞെടുപ്പിൽ വിഷയം ആവർത്തിച്ച് ഉന്നയിക്കുകയാണ് യുഡിഎഫും, എൻഡിഎയും. ടൗൺഷിപ്പിൽ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം ഇപ്പോൾ . അതേസമയം കോൺഗ്രസ് വീട് നിർമ്മാണം തുടങ്ങാത്തത് ആയുധമാക്കിരിക്കുകയാണ് എൽഡിഎഫും.ടൗൺഷിപ്പ് നിർമ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും താമസിക്കാൻ കഴിയാതെ ദുരന്ത ബാധിതർ പ്രതിസന്ധിയിലാണ്. നിര്‍മ്മാണം പൂർത്തിയാകാത്തതാണ് കാരണം. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്. വളരെ വേഗത്തിൽ പണി കഴിക്കും ആദ്യ ഘട്ടത്തിൽ തന്നെ 178 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുമെന്നും ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നുമാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്. എന്നാൽ കൈമാറിയ വീടുകളുടെ പണികൾ പോലും ഇതുവരെ പൂർത്തികരിച്ചിട്ടില്ല. പണി എപ്പോൾ പൂർത്തീകരിക്കും എന്നതിനെക്കുറിച്ച് ഒരു വ്യക്തതയും വരുത്തിയിട്ടില്ല. 2300 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. നിർമ്മാണ സാധനങ്ങൾ കിട്ടാതെ ഉപകരാർ എടുത്ത കമ്പനികളും ഇപ്പോൾ പ്രതിസന്ധിയിലാണ്. അതേസമയം ഉദ്ഘാടനം നടത്തുന്ന സമയത്ത് തന്നെ നിരവധി പ്രവർത്തികൾ ഇനിയും ബാക്കിയുണ്ടെന്നും ഉടൻ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. മഴക്കാലം എത്തിയാൽ നിർമ്മാണം ഇനിയും വൈകുമെന്നതും പ്രതിസന്ധിയുണ്ടാക്കുന്നതാണ്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks