Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

National

രാജ്യത്തെ മുൾമുനയിൽ നിർത്തിയ കോളുകളുടെയെല്ലാം ഉറവിടം ഒടുവിൽ കണ്ടെത്തി; വ്യാജ ബോംബ് ഭീഷണിയിൽ നിർണായകമായ അറസ്റ്റ്

വെബ് ഡെസ്ക്
March 30, 2026, 12:34 p.m.
displaying all the content detail images
    മൈസൂരു: രാജ്യത്തെ വിവിധ സർക്കാർ ഓഫീസുകൾ, കോടതികൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച് പരിഭ്രാന്തി സൃഷ്ടിച്ച പ്രതിയെ ദില്ലി പൊലീസ് മൈസൂരുവിൽ നിന്ന് പിടികൂടി. മൈസൂരു വൃന്ദാവൻ ലേഔട്ടിലെ രണ്ടാം ഘട്ടത്തിൽ താമസിക്കുന്ന ശ്രീനിവാസ് എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് വൃത്തങ്ങൾ ഞായറാഴ്ച സ്ഥിരീകരിച്ചു. നഗരത്തിലെ ആറാം ക്രോസിലെ ഒരു വീട്ടിൽ ഒളിവിൽ ഇരുന്നുകൊണ്ടായിരുന്നു ഇയാൾ ഈ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തിരുന്നത്.കഴിഞ്ഞ ഒരു മാസമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി ലഭിച്ചുകൊണ്ടിരുന്ന വ്യാജ ബോംബ് ഭീഷണികളെ അധികൃതർ അതീവ ഗൗരവത്തോടെയാണ് കണ്ടത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ഒട്ടനവധി ഇമെയിലുകൾ അയച്ച് സ്ഫോടനം നടക്കുമെന്ന് മുന്നറിയിപ്പ് നൽകി പൊതുജനങ്ങളെയും സുരക്ഷാ ഏജൻസികളെയും ഇയാൾ മുൾമുനയിൽ നിർത്തിയിരുന്നു. ഇത് വലിയ തോതിലുള്ള ആശങ്കയ്ക്കും സുരക്ഷാ പരിശോധനകൾക്കും വഴിതെളിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് സന്ദേശങ്ങളുടെ ഉറവിടം മൈസൂരുവാണെന്ന് ദില്ലി പൊലീസിന് കണ്ടെത്താൻ സാധിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ മൈസൂരുവിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇയാളുടെ പക്കൽ നിന്നും നിർണ്ണായകമായ തെളിവുകൾ ലഭിച്ചതായാണ് സൂചന. എന്തിനുവേണ്ടിയാണ് ഇയാൾ ഇത്തരം വ്യാജ സന്ദേശങ്ങൾ അയച്ചതെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ ദില്ലിയിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks